ഡല്‍ഹി ജുമാമസ്ജിദിനിടുത്തുള്ള ചാവ്ഡി ബസാര്‍ മാര്‍ക്കറ്റില്‍ വര്‍ഗീയ സംഘര്‍ഷം. വീടിന് മുന്നില്‍ രാത്രി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും സംഘട്ടനത്തിലേക്കും നയിച്ചത്. വീടിന് മുന്‍വശം ബൈക്ക് പാര്‍ക്ക് ചെയത വ്യക്തിയെ സംഘം ചേര്‍ന്ന് ആക്രമിച്ചതോടയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ അല്‍പ സമയത്തിനു ശേഷം വീണ്ടും സംഘടിച്ചെത്തിയ സംഘം പരിസരത്തുള്ള ആരാധനാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ചാവ്ഡി ബസാറിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊലീസ് പെട്രോളിംഗ് ഉറപ്പാക്കി. മാര്‍ക്കറ്റിലെ കടകമ്പോളങ്ങള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല.