മുംബൈ: ലോക്ഡൗണും കോറോണയും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കര്‍ഷകര്‍ക്ക് സഹായവുമായി മുംബൈയിലെ സ്‌കോട്ടിഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവന്നിരിക്കുന്നത്. 16 ലക്ഷത്തോളം രൂപയാണ് മറാത്ത്‌വാഡയിലെ കര്‍ഷകര്‍ക്കായി കുട്ടികള്‍ ശേഖരിച്ചു നല്‍കിയത്.
മാഹിം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് നന്‍മയുള്ള ഈ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. 55 കുട്ടികളും മുപ്പതിനായിരം രൂപ വീതമാണ് സംഭാവന ചെയ്യുന്നത്. ഓരോ കുട്ടികളും രണ്ടു കര്‍ഷകരെയെങ്കിലും സഹായിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത്രയും കുട്ടികള്‍ സഹായവുമായി എത്തുന്നതോടെ 100 കര്‍ഷകര്‍ക്കെങ്കിലും ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. കൂടാതെ കര്‍ഷകര്‍ക്ക് പച്ചക്കറികളും മറ്റും നല്‍കി സഹായിക്കാനും കുട്ടികള്‍ പദ്ധതിയിട്ടുണ്ട്.
ഒന്നരലക്ഷത്തോളം രൂപയാണ് ഒരു വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഈ സംരംഭം കാരണം കര്‍ഷകരെ സഹായിക്കാന്‍ നിരവധി ആളുകളാണ് മുന്നോട്ട് വന്നിട്ടുള്ളത്.