കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ -മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ സൂപ്പര്‍താരം മറ്റാരുമല്ല, സൂര്യകുമാര്‍ യാദവാണ്. അഞ്ച് വിക്കറ്റിന്് മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ചത് സൂര്യകുമാര്‍ യാദവിന്റെ യാദവിന്റെ ബാറ്റിങ് കരുത്താണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കാത്തതിന്റെ അമര്‍ഷമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രകടനമെന്നാണ് ക്രിക്കറ്റ ലോകം ഒന്നടങ്കം പറയുന്നത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ 43 പന്തില്‍ നിന്ന് 79 റണ്‍സ് നേടി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു. പത്ത് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് വേണ്ടി തുടക്കം മുതല്‍ കാര്യങ്ങള്‍ അനുകൂലമാക്കിയത് സൂര്യകുമാറിന്റെ ഒറ്റയാള്‍ ഇന്നിങ്‌സാണ്. ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമ്പോഴും സൂര്യകുമാര്‍ ഉറച്ച പാറ പോലെ ഒരറ്റത്ത് ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും മോശം ഷോട്ടോ അലക്ഷ്യമായ കളിയോ സൂര്യകുമാറില്‍ നിന്നു കണ്ടില്ല
സുര്യകുമാര്‍ യാദവിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തടഞ്ഞതില്‍ വലിയ അമര്‍ഷമാണ് പ്രമുഖരെല്ലാം അറിയിച്ചിരുന്നത്. ഇതാ ഇപ്പോള്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ സ്‌കോട്ട് സ്‌റ്റൈറിസാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ അവരുടെ ന്യൂസിലാന്റ് ടീമിലേക്കു ക്ഷണിച്ചിരിക്കുകയാണ് അ്‌ദ്ദേഹം. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി മല്‍സരം വിശകലനം ചെയ്യുന്ന പാനലില്‍ അംഗം കൂടിയാണ് സ്‌റ്റൈറിസ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ യാദവ് ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശത്തേക്കു മാറേണ്ടി വരുമെന്ന് ന്യൂസിലാന്‍ഡ് ടീമിനെ ടാഗ് ചെയ്തു കൊണ്ട് സ്‌റ്റൈറിസ് ട്വിറ്ററില്‍ തമാശരൂപേണ കുറിച്ചു.