കോഴിക്കോട്: സെന്റര്‍ ഫോര്‍ ജേര്‍ണ്ണലിസ്റ്റ് (സി.എഫ്.ജെ) പ്രസിദ്ധീകരിക്കുന്ന ‘സ്‌കൂപ്പ് ‘എന്ന് നാമകരണം ചെയ്തിട്ടുള്ള സുവനീറിന്റെ ബ്രോഷര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി.പി സൈതലവിക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു
പ്രവാസികളായ സീനിയര്‍ പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ കൂട്ടായ്മയാണു സി.എഫ്.ജെ. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം പുതുതായി ജേര്‍ണ്ണലിസം പഠിച്ചിറങ്ങുന്നവര്‍ക്ക് പത്രപ്രവര്‍ത്തനരംഗത്തെ നവതരംഗങ്ങളെ പരിചയപെടുത്തുകയെന്ന ലക്ഷ്യവും സി എഫ് ജെ ക്കുണ്ട് . ഡോ.പി.എ ഫസല്‍ ഹഖ്, ഡയറക്ടര്‍മാരായ അബ്ദുല്ല ബേവിഞ്ച, സഫറലി ഇസ്മായീര്‍ എന്നിവരടങ്ങുന്ന പ്രൊജക്ട് കമ്മിറ്റിയുടെ നേത്യത്വത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സംഘടനയാണ് സി.എഫ്.ജെ.
സി എഫ് ജെക്ക് ആസ്ഥാന കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രവാസികളുടെ പ്രശനങ്ങളും പ്രതിസന്ധികളും പ്രതിപാദിക്കുന്ന സ്‌കൂപ്പ് സൂവനീറിന്റെ പ്രകാശനവുമായി ബന്ധപെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ശംസുദ്ദീന്‍ വാത്യേടത്ത്, പ്രസിഡണ്ടും വി. പ്രതീപ് കുമാര്‍ (അടൂര്‍ ) ജന.സെക്രട്ടറിയും എന്‍.ആര്‍ ദിലീപ് കുമാര്‍ (തൃശൂര്‍) ട്രഷര്‍, ബാപ്പു താനൂര്‍ ഡയറക്ടര്‍ ആയുള്ള സി.എഫ്.ജെ കമ്മിറ്റി യു, എ. ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു.
സോവനീര്‍ ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ പാറക്കല്‍ അബ്ദുല്ല, ഇസ്മായീല്‍ ഏറാമല, മുജീബ് കോട്ടക്കല്‍, ഒ.കെ ഇബ്രാഹീം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ആവയില്‍ ഉമ്മര്‍ ഹാജി, കെ.എന്‍ ജബ്ബാരി, എന്‍.കെ ഇബ്രാഹീം, ഹസ്സന്‍ ചാലില്‍, അഹ്മ്മദ് ഹാജി ഐലക്കാട്, എന്‍. ഹംസ ഹാജി, ഹംസ ഹാജി മാട്ടുമ്മല്‍ , ഇ.എ റഹ്മാന്‍ , അമീര്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.