മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
കഴിഞ്ഞദിവസം അപകീര്‍ത്തിക്കേസില്‍ രാഹുലിനെ ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഒരുമാസത്തേക്ക് അപ്പീലിന് സമയം അനുവദിക്കുകയും ചെയ്‌തെങ്കിലും അത് പരിഗണിക്കാതെയാണ് പൊടുന്നനെ നടപടി. സഭാസമ്മേളനം ചേര്‍ന്നുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്. മോദിയുടെ പേര് വെച്ച് കള്ളന്മാര്‍ക്കെല്ലാം മോദിയുടെ പേര് വന്നതെങ്ങനെ എന്ന് പ്രസംഗിച്ചതിനെതിരെ ബി.ജെ.പി ഗുജറാത്ത് നേതാവാണ് കേസ് ഫയല്‍ചെയ്തത്. നീരവ് മോദി തുടങ്ങിയ കൊള്ളക്കാര്‍ വന്‍തുക ബാങ്കുകളെ വെട്ടിച്ച് നാടുവിട്ടതാണ് രാഹുലിന്റെ പ്രസംഗത്തിന് കാരണം.
കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായ ശ്രീ രാഹുൽ ഗാന്ധി, ആർട്ടിക്കിൾ 102(1)(ഇ)യിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷിക്കപ്പെട്ട തീയതി മുതൽ അതായത് 2023 മാർച്ച് 23 മുതൽ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാണ്. ” ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു.