പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്നപ്പോള്‍ പടക്ക ബോംബ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു.
സയന്‍സ് അധ്യാപികയാണ് പരിക്കേറ്റത്. മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ശകാരിച്ച അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാര്‍ത്ഥികള്‍ യൂട്യൂബില്‍ നോക്കി പടക്കം നിര്‍മിക്കാന്‍ പഠിക്കുകയായിരുന്നു.
എന്നാല്‍ അധ്യാപികയ്ക്ക് പ്രാങ്ക് നല്‍കിയതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.
സംഭവത്തില്‍ 13 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ക്ലാസ് മുറിയിലെ സ്‌ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുള്‍പ്പെടെ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. നിലവില്‍ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.