ദ കേരള സ്റ്റോറി സിനിമക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെതിരെ കോടതി. ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്ന് ജസ്റ്റിസ് കെ.എം ജോസഫും ജസ്റ്റിസ് നാഗരത്‌നയും അടങ്ങിയ ബെഞ്ച് ചോദിച്ചു. വിദ്വേഷപ്രസംഗക്കേസിലാണ് നിസാം ഷാ എന്നയാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതാണെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത.് വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സിനിമ വിദ്വേഷം പടര്‍ത്തുമെന്ന് കാട്ടി മുസ്്‌ലിം ലീഗ് കേരളഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ദ കേരള സ്റ്റോറി സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചുകൂടേ : സുപ്രീംകോടതി
Tags: cinemaKERLASTORY