സംസ്ഥാനത്ത് 10,11,12 ക്ലാസ്സുകളുടെ
അദ്ധ്യായനം വൈകുന്നേരം വരെയാ ക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഫെബ്രുവരി 7 മുതൽ ഇവർക്ക് ക്ലാസുകൾ ആരംഭിക്കും.
ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന ഒന്നു മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് വൈകുന്നേരം വരെ ആക്കുന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന അവലോകനയോഗത്തിൽ തീരുമാനമെടുക്കും.
സ്കൂളുകളും കോളേജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർഡനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കും.പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും.
- 3 years ago
Test User