തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. കനത്ത മഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നതിനാല്‍ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്.