വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന്
കര്‍ണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയാണ് സംഭവം അറിയിച്ചത്. ഐക്യവും സമാധാനവും നിലനില്‍ക്കാന്‍ വേണ്ടി മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്.
അതേസമയം, വിവാദത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്റെ ഭാഗമല്ലാത്ത മറ്റെല്ലാ വസ്ത്രധാരണവും വിലക്കിക്കൊണ്ട് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആയതിനാല്‍ കര്‍ണാടക വിദ്യാഭ്യാസനയപ്രകാരമുള്ള യൂണിഫോം ധരിക്കുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളില്‍ ഉള്‍പ്പെടെ പ്രവേശനം അനുവദിക്കൂകയുള്ളു.