ചതുപ്പ് നിലമായി വിക്രം മൈതാനി. സ്‌കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിയായ വിക്രം മൈതാനിയില്‍ മീഡിയ സെന്ററിന് മുന്‍വശം ചതുപ്പ് നിലമെന്ന് ആക്ഷേപം. മീഡിയ സെന്ററിന് മുന്‍വശവും ചാനലുകള്‍ക്കും പത്രങ്ങള്‍ക്കുമായി അനുവദിച്ച സ്ഥലത്തിനു മുന്‍വശവുമാണ് ഇത്തരത്തില്‍ ചതുപ്പ് നിലം പോലെയായിരിക്കുന്നത്. പല സ്ഥലത്തും വെള്ളവും ചളിയും കൂടി നിലത്ത് ചവിട്ടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പ്രധാന വേദിയിലേക്ക് കടന്നുവരുന്ന ചില ഭാഗങ്ങളിലും ഇത്തരത്തില്‍ ചളി കൂടി കിടക്കുന്നുണ്ട്.
മഴ പെയ്താല്‍ നിലവില്‍ സ്റ്റേജിട്ട സ്ഥലത്തല്ലാതെ മറ്റെവിടെയും നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാകും. നേരത്തെ അഗ്‌നിപഥ് സെലക്ഷന്‍ നടന്നതും ഈ ഗ്രൗണ്ടിലായിരുന്നു. ആ സമയത്തും ഇത്തരത്തിലുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.