X

കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ 12നാണ് സ്‌കൂള്‍ തുറക്കുക. ജില്ലാ കലക്ടര്‍ യു.വി ജോസാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വൈറസ് ബാധ രണ്ടാംഘട്ടത്തിലായതിനാലാണ് സ്‌കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടിയത്. പ്രൊഫഷണല്‍ കോളജുകള്‍ക്കും ഇതു ബാധകമാണ്. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: