X
    Categories: keralaNews

സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവില്ല. എങ്കിലും എല്ലാം അടച്ചിടാനാവില്ല എന്നാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചത്. അതുകൊണ്ടാണ് ചില ഇളവുകള്‍ നല്‍കിയത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശങ്ക ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് 7,871 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 25 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.  24 മണിക്കൂറില്‍ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 6910 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 640 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 4981 പേര്‍ രോഗമുക്തരായി.  നിലവില്‍ സംസ്ഥാനത്ത് 87738 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് 989 രോഗികളാണ് ഉള്ളത്. മറ്റുള്ള ജില്ലകള്‍
പരിശോധിച്ചാൽ മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: