തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വിദഗ്ധരുടെ യോഗത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രൊജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു.
എന്നാല്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇത് വേഗത്തിലാക്കിയാലേ സ്‌കൂളുകള്‍ തുറക്കാനാവു.