നീര്‍മാതളത്തില്‍ തുടങ്ങി ചന്ദനത്തിലേയ്ക്ക് പടര്‍ന്നുകയറി സംസ്ഥാന സ്‌കൂള്‍ കലോത്സവം പൂക്കാന്‍ തുടങ്ങിയതോടെ ആദ്യദിനത്തില്‍ 19 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എച്ച്.എസ് വിഭാഗത്തില്‍ 55 ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 43ഉം പോയിന്റും ഉള്‍പ്പെടെ 98പോയിന്റുമായി പാലക്കാട് ജില്ലമുന്നില്‍.
എച്ച്.എസ്. വിഭാഗത്തില്‍ 51ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 45 പോയിന്റും നേടി 96 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനത്തും, എച്ച്.എസ്. വിഭാഗത്തില്‍ 49ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 43 പോയിന്റുമായി 92 പോയിആതിഥേയ ജില്ലയായ തൃശൂരാണ് മൂന്നാംസ്ഥാനത്ത്. എച്ച്.എസ്. വിഭാഗത്തില്‍ 51ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 41 പോയിന്റുമായി 92പോയിന്റുമായി മലപ്പുറമാണ് നാലാംസ്ഥാനത്ത്. അറബി കലോത്സവത്തില്‍ എച്ച്.എസ്. വിഭാഗത്തില്‍ 15 പോയിന്റോടെ പാലക്കാട്, കോഴിക്കോട്, തൃശൂര്‍ എന്നീജില്ലകളാണ് ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങളില്‍.
കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ലെന്നറിഞ്ഞതോടെ ചടങ്ങുകള്‍ ഏറെ വൈകിയത് മത്സരഫലത്തെയും ബാധിച്ചു. ഘോഷയാത്ര ഉപേക്ഷിച്ച ഉദ്ഘാടന ചടങ്ങില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയിലെ വിവിധ മരചുവടുകളില്‍ നടത്തിയ ദൃശ്യവിസ്മയത്തിന് തണുത്ത പ്രതികരണമായിരുന്നു. ഇന്ന് 24 വേദികളിലായി മത്സരഫലം വരുന്നതോടെ ലീഡ് മാറിമറിയാന്‍ സാധ്യതയുണ്ട്.