ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ 42കാരനായ ഹെഡ്മാസ്റ്ററാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്മുറിയിലെത്തിച്ച് ഹെഡ്മാസ്റ്റര്‍ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയും വസ്ത്രത്തില്‍ രക്തവും കണ്ടതോടെ മാതാവ് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. കുട്ടിയെ ആസ്പത്രിയിലെത്തിച്ച് പരിശോധന നടത്തി ഡോക്ടര്‍മാര്‍ പീഡന വിവരം സ്ഥിരീകരിക്കുകയായിരുന്നു. കേസ് നല്‍കാന്‍ ആദ്യം രക്ഷിതാക്കള്‍ തയാറായിരുന്നില്ല. പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ ഇടപ്പെട്ടതോടെ കുട്ടിയുടെ മാതാവ് പരാതി നല്‍കുകയായിരുന്നു.
- 6 years ago
chandrika