X
    Categories: CultureMoreViews

റോഡിലെ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാനിറങ്ങിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു

മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു. പ്രകാശ് ബാലു പാട്ടില്‍ (40) ആണ് മരിച്ചത്. വിരാറിലെ സ്‌കൂളില്‍ നിന്ന് കുട്ടികളുമായി തിരികെ പോകുമ്പോള്‍ ബസ് റോഡിലെ കുഴിയില്‍ കുടുങ്ങുകയായിരുന്നു. ബസ് കുഴിയില്‍ നിന്ന് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മഴയത്ത് കളിക്കാന്‍ റോഡിലേക്കിറങ്ങിയത്.

കുട്ടികളെ തിരിച്ച് വണ്ടിയിലേക്ക് കയറ്റാന്‍ പ്രകാശ് റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും കുട്ടികള്‍ കുഴിയില്‍ കുടുങ്ങിപ്പോയിരുന്നു. കുട്ടികളെ രക്ഷിച്ച് ബസിലേക്ക് കയറ്റി വിട്ട പ്രകാശ് തിരിച്ചു കയറാനുള്ള ശ്രമത്തിനിടെ ശക്തമായ ഒഴുക്ക് വെള്ളത്തിനൊപ്പം കുഴിയിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.

ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ അപകടത്തിലാകുമെന്ന് കണ്ട് സ്വന്തം ജീവന്‍ പോലും വകവെക്കാതെ പ്രകാശ് കുഴിയിലേക്കിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: