X

വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം: സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

പോക്സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് പൊലീസിന് കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍.

ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

webdesk13: