ലക്‌നൗ: സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 25 കൂട്ടികള്‍ മരിച്ചു. 30 ലധികം പേര്‍ക്ക് പരിക്കേറ്റു. മഞ്ഞുകാരണം കാഴ്ച മങ്ങിയതാവാം അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി. മരണ സംഖ്യയെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് വന്നിട്ടില്ല. ഉത്തര്‍പ്രദേശിലെ അലിഗഞ്ചിലാണ് അപകടനം നടന്നത്. ജെ.എസ് വിദ്യ സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. 50 കുട്ടികളുമായി സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്.
എതിര്‍ ദിശയില്‍ അമിത വേഗതയില്‍ വന്ന ട്രക്ക് ബസില്‍ ഇടിക്കുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റി. അപകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുബാംഗങ്ങളുടെ വേദനക്കൊപ്പം നില്‍ക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
അതിശൈത്യം കാരണം സ്‌കൂളുകള്‍ തുറക്കരുതെന്ന നിര്‍ദേശം നേരത്തെ ജില്ലാ ഭരണകൂടം നല്‍കിയിരുന്നതാണെന്ന് യുപി ഡിജിപി ജാവേദ് അഹ്മദ് പറഞ്ഞു. അപകടത്തിന് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.