ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന് അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് സ്‌കൂള്‍ അധികൃതര്‍. കന്യസയിലെ െ്രെപമറി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാജേഷ് കണ്ണോജെയെയാണ് സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 25ന് മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ എത്തിയപ്പോഴാണ് അവധിയിലായിരുന്ന അധ്യാപകന്‍ യാത്രയില്‍ പങ്കെടുത്തത്.
റാലിയിലില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അധ്യാപകന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്പന്‍ഷന്‍. സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അധ്യാപകനെ പിരിച്ചുവിട്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
അധ്യാപകനെ സസ്പന്‍ഡ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും അധ്യാപകനെ പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു.