തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു വഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം തകര്‍ക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറയുന്നു. വിദ്യാഭ്യാസ രംഗത്തെ ചുവപ്പുവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരായ അധ്യാപകരുടെ പ്രതിഷേധ സമരത്തിന് കൂടെയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാതി മാത്രം വെന്ത ഒന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നും ഇതു നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്‌കൂള്‍ തുറക്കുന്ന ദിവസത്തെ വൈകുന്നേരം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് ഖാദര്‍ കമ്മിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ കത്തു നല്‍കും.