ന്യൂ ഡല്‍ഹി: സ്‌കീം വര്‍ക്കര്‍മാരായ അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ തൊഴിലാളികളായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളോട് അടുത്തിടപഴകുന്ന സ്‌കീം വര്‍ക്കര്‍മാരുടെ ദയനീയമായ സ്ഥിതി പരിഹരിക്കാന്‍ ഇവരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും ഇ.എസ്.ഐ, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനു കൂല്യങ്ങള്‍ അനുവദിച്ച് അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സ്‌കീം വര്‍ക്കര്‍മാരുടെ ഇത്തരം ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്. ടി യു സ്‌കീം വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുള്ള ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കീം വര്‍ക്കര്‍മാരെ ജീവനക്കാരായി അംഗീകരിക്കുക, പ്രതിമാസ വേതനം 25000 രൂപ നല്‍കുക,തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, റിസ്‌ക് അലവന്‍സ് പ്രതിമാസം 10000 രൂപ നല്‍കുക,സ്‌കീം വര്‍ക്കര്‍മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക,സ്‌കീം വര്‍ക്കര്‍മാര്‍ക്ക് ഇ.എസ്.ഐ നടപ്പിലാക്കുക,പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക,സ്‌കീം വര്‍ക്കര്‍മാരോടുള്ള അവഗണന അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്.
എസ്. ടി. യു കേരള സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. എം.പി.മാരായ ഡോ.എം.പി.അബ്ദുസമദ് സമദാനി, കെ.നവാസ്‌കനി, ഡല്‍ഹി കെ.എം.സി.സി. പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാന്‍, എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍, ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് , എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.പി.എം.ഹനീഫ, സി.എച്ച്. ജമീല ടീച്ചര്‍, സെക്രട്ടറി എ.സെയ്താലി, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.മുനീറ, സെക്രട്ടറി കല്ലടി അബൂബക്കര്‍ ,സെക്രട്ടേറിയറ്റ് അംഗം എന്‍.കെ.സി.ബഷീര്‍, കോര്‍ഡിനേഷന്‍ നേതാക്കളായ എ.അഹമ്മദ് ഹാജി, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, കെ.എസ്.ഹലീല്‍ റഹ്മാന്‍, റഫീഖ പാറോക്കോട്, ബുഷറ പൂളോട്ടുമ്മല്‍, ഫൗസിയ വയനാട്, ബിന്ദു പന്തലൊടി, അസീസ് കോട്ടയം, താഷ്‌കാന്റ് കാട്ടിശേരി,എം.ഖാലിദ് റഹ്മാന്‍ പ്രസംഗിച്ചു.