കേരളത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല; രമേശ് ചെന്നിത്തല

എസ് സി എസ് ടി വിഭാഗങ്ങളുടെ വികസനത്തിന് നാം എന്ത് ചെയ്തു എന്നത് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്‍ അനുസരിച്ച് 3000 കോടി രൂപ ലഭിക്കേണ്ട sc-st വിഭാഗ പദ്ധതികള്‍ക്ക് 1500 കോടി പോലും ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ദളിതര്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട മാന്യത ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ദളിതുകള്‍ അല്ലാത്തവരുടെ മനോനിലയില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ക്ലേവില്‍ ഉണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്നദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് എം.പി, പദ്മശ്രി അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

webdesk13:
whatsapp
line