മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടത് ദയനീയ മായ കാഴ്ചകളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . എം പി.മാരോടൊപ്പം അവിടം സന്ദർശിച്ച ശേഷമാണ് തങ്ങൾ കാഴ്‌ചകൾ വിവരിച്ചത്.
“ഇന്ന് ഉച്ചയോടെയാണ് ഞങ്ങൾ ഇംഫാലിൽ എത്തിയത്. ഒരു ജനതയൊന്നാകെ തെരുവിലാണ്. മുസ്ലിംലീഗ് സംഘം കടന്നുചെല്ലുമ്പോൾ അവർ കണ്ണീരോടെയാണ് വരവേറ്റത്.
ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി അതീവ ദയനീയമാണ്. ഏറെ വേദന തിന്നു കൊണ്ടാണ് അവർ കഴിഞ്ഞുകൂടുന്നത്. ഉറ്റവരും ഉടയവും ഇല്ലാതായ ആയിരങ്ങളാണ് ക്യാമ്പുകളിലുള്ളത്. തിരിച്ചുപോയാലും അവർക്ക് ഒന്നും അവശേഷിക്കുന്നില്ല. എല്ലാം നഷ്ടമായിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണ്.
മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറോളമാണ് ബിഷപ്പുമായി സംസാരിച്ചത്. ക്രിസ്തീയ ആരാധനാലയങ്ങൾ അഗ്നിക്കിരയായ സംഭവവും ആയിരങ്ങൾ പലായനം ചെയ്യപ്പെട്ടതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തു. സമാധാനത്തിന് വേണ്ടി നമ്മുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടലും പരസ്പരം വിദ്വേഷത്തിലുള്ള മനസ്സുകളെ ഒന്നിപ്പിക്കലുമാണ് മണിപ്പൂരിലെ പരിഹാരം.
എത്രയും പെട്ടെന്ന് സമാധാനമുണ്ടാകട്ടെ.
അതിനായി നമുക്ക് പ്രാർത്ഥിക്കാം