ദോഹ: സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ലുലു നറുക്കെടുപ്പ് സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമെന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ലുലു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലുലുവിന്റെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതോടൊപ്പം ഫോണില്‍ വിളിച്ച് വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ലുലുവിന്റെ സമ്മാനവും മറ്റ് ഓഫറുകളും ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ചോദിച്ചറിയാനാണ് ഫോണ്‍ വിളിയിലൂടെ ശ്രമിക്കുന്നത്. ലുലുവിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ യാതൊരു ഫോണ്‍ സന്ദേശങ്ങളും ലഭിക്കില്ലെന്നും ബാങ്ക് വിവരങ്ങളോ അതുപോലുള്ള മറ്റു കാര്യങ്ങളോ അന്വേഷിക്കില്ലെന്നും ലുലു മാനേജ്‌മെന്റിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. വിവരങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും ലുലുവിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയാണ് ആശ്രയിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്
Tags: luluMA yousuf ali
Related Post