X

കേരള സ്റ്റോറി പ്രദര്‍ശനം തടയണം; ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

‘ദ കേരള സ്‌റ്റോറി’യുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി സുപ്രീംകോടതി 3 തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു. സിനിമ പ്രദര്‍ശനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചപ്പോഴാണ് ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്.

അതേസമയം കേരള സ്‌റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, ബംഗാള്‍, സര്‍ക്കാരുകള്‍ക്ക് സുപ്രീകോടതി നോട്ടീസ് അയച്ചിരുന്നു. ഈ മാസം 5നാണ് സിനിമ റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് ചേര്‍ക്കുന്നുവെന്നാണ് സിനിമയുടെ പ്രമേയം. 32,000 സ്ത്രീകളെ ഇത്തരത്തില്‍ സിറിയയിലേക്ക് കൊണ്ടുപോയതായാണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തിലും രാജ്യത്തിന്റെ പലയിടങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ ഭാഗമായി ‘മൂന്ന് പെണ്‍കുട്ടികളുടെ കഥ’ എന്ന് തിരുത്തേണ്ടതായി വന്നു.

webdesk14: