ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന് കരുതി ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. യു.പിയില്‍ നിന്നുള്ള 30 വയസുകാരനെതിരെ ചുമത്തിയിരുന്ന എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗികബന്ധം പീഡനമാവില്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 30 വയസുകാരനാണ് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിവാഹവാഗ്ദാനം നല്‍കി പെണ്‍സുഹൃത്തുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഇയാള്‍ പിന്നീട് അത് പാലിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി കോടതിയെ സമീപിച്ചത്. ഈ കേസിലാണ് സൂപ്രീംകോടതിയുടെ നിര്‍ണായക വിധി.