X

ശബരിമല സ്ത്രീപ്രവേശം: വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസത്തിന്റെ വിശ്വാസ്യതയും വാദങ്ങളിലെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യാം. ഇക്കാര്യം മുന്‍ നിര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

അതേ സമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി രംഗത്തെത്തി. നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും വിശദീകരണം. ആചാരങ്ങളെ കോടതി മാനിക്കണം. ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോ ള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേല്‍ സവിശേഷമാണ് ശബരിമലയിലേത്. ആചാരങ്ങളുടെ ഈ വൈവിധ്യവും പരിഗണിക്കണമെന്നും കെ.രാമമൂര്‍ത്തി പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചത്. കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റി.

chandrika: