X
    Categories: CultureMoreViews

കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനക്കെതിരായ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ സ്പന്ദനക്കെതിരായ കോടതിയലക്ഷ്യ ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് സംബന്ധിച്ച ദിവ്യയുടെ ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ മുഖാന്തരം മുന്‍ സൈനിക ഉദ്യോഗസ്ഥനായ അനില്‍ കബോത്രയാണ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണക്ക് വിധേയമാക്കണമെന്ന ദിവ്യയുടെ ഏപ്രില്‍ 23 ലെ ട്വീറ്റ് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് ദിവ്യ പ്രചരിപ്പിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: