X

ഗാന്ധി വധം: പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുംബൈ സ്വദേശി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മുംബൈ സ്വദേശിയും അഭിനവ് ഭാരതിന്റെ ട്രസ്റ്റിയുമായ പങ്കജ് ഫഡ്നിസാണ് ഗാന്ധി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗാന്ധി വധത്തില്‍ മൂന്നാമതൊരാള്‍കൂടി പങ്കാളിയായിരുന്നെന്നും എന്നാല്‍ ഇക്കാര്യം അന്വേഷണത്തില്‍ വന്നില്ലെന്നുമാണ് പങ്കജ് ഹര്‍ജിയില്‍ ആരോപിക്കുന്നത്്.

രാഷ്ട്രീയ വികാരങ്ങളുടെ പുറത്ത് തങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ കോടതി നിങ്ങള്‍ക്ക് കേസില്‍ പുനരന്വേഷണം ആവശ്യമാണോയെന്നും പരാതിക്കാരനോട് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രസരണിനെയാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

ഹര്‍ജി സ്വീകരിച്ച ജസ്റ്റിസ് എസ് എ ബോഡ്ബെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് വെള്ളിയാഴ്ചയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.

1948 ജനുവരി 30 നായിരുന്നു രാജ്യതലസ്ഥാനത്തുവച്ച് തീവ്ര ഹിന്ദുത്വ വാദിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെുന്നത്.

chandrika: