ന്യൂഡല്‍ഹി: 22 കാരിക്ക് ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്‍ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്‍കിയത്.
ഭ്രൂണത്തിന് വളര്‍ച്ചയില്ലെന്നും സ്വന്തം ജീവന് ഭീഷണിയുണെടന്നും ഭ്രൂണഹത്യ അനുവദിക്കണമെന്നുമുള്ള യുവതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാല്‍ തന്നെ കുട്ടി ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നുമുള്ള ആസ്പത്രി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കോടതി ഭ്രൂണഹത്യക്ക് അനുമതി നല്‍കിയത്.
യുവതിയുടെ ഹര്‍ജി അന്വേഷിക്കാന്‍ ഏഴു ഡോക്ടര്‍മാരടങ്ങിയ ബോര്‍ഡിനേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു. 24 ആഴ്ച പ്രായമായ ഭ്രൂണത്തിന് വേണ്ട വിധത്തിലുള്ള വളര്‍ച്ചയില്ല. തലയോട് വികസിക്കാത്തത് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള നീക്കത്തിന് തടസമായേക്കും. ഇത് മാതാവിന്റെ ജീവന് ഭീഷണിയായേക്കുമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട്.
ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് അനുസരിച്ച് പ്രരാതിക്കാരിയുടെ ജീവന്‍ സംരക്ഷിക്കാനുള്ള അവകാശം മുന്‍ നിര്‍ത്തിയാണ് ഭൂണഹത്യക്ക് അനുമതി നല്‍കുന്നതെന്നാണ് കോടതി ഉത്തരവ് പ്രഖ്യാപിക്കവെ അറിയിച്ചത്.
അതേസമയം, പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസവത്തിന് മുമ്പുള്ള ഏതുസമയത്തും ഭ്രൂണഹത്യ നടത്താനും ഭ്രൂണഹത്യാനുവാദം 24 ആഴ്ച ആക്കാനുമുള്ള സര്‍ക്കാരിന്റെ പുതിയ എം.ടി.പി നിയമ പരിഷ