ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ് പൗരന്‍ എന്ന് എഴുതി വെച്ചാല്‍ അദ്ദേഹം ബ്രിട്ടീഷ് പൗരനാകുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനും വോട്ടര്‍ പട്ടികയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ പേരു നീക്കാനും യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.