ന്യൂഡല്‍ഹി: എസ്ബിഐയിലേക്ക് എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തുടനീളം അസോസിയേറ്റ് ബാങ്കുകളുടെ അമ്പതു ശതമാനത്തോളം ശാഖകള്‍ അടച്ചുപൂട്ടും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണമാണ് അടക്കുക. കൂടാതെ 27 സോണല്‍ ഓഫീസുകള്‍, 81 റീജിണല്‍ ഓഫീസുകള്‍, 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളും ഇതോടൊപ്പം അടച്ചുപൂട്ടുമെന്നാണ് വിവരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനു പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുന്നത്. ശാഖകള്‍, ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുന്നതിന്റെ നടപടിക്രമങ്ങള്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും.
എസ്ബിടിക്ക് പൂട്ട് വീഴുന്നു; പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടും
Tags: sbi mergersbt-sbi