മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുകള്‍ക്കുള്ള കാലാവധി നീട്ടി. നിലവിലുള്ള ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ചെക്കുകളുടെ കാലാവധി സെപ്തംബര്‍ 30ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇടപാടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കാലാവധി നീട്ടുകയാണെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നത്. എസ്ബിടിക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിങ്ങനെ ആറു ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിച്ചത്.