വെളിച്ചക്കുറവും റോഡ് വീതിക്കുറവും വെല്ലുവിളി. ബോട്ടപകടത്തിന് ഭീഷണിയായി ഇരുട്ടും റോഡിന്റെ വീതിക്കുറവും. താനൂര്‍ കടപ്പുറത്ത് ആറരയോടെ നടന്ന സംഭവത്തില്‍ 15 ലധികം പേര്‍ മരിച്ചതായാണ് ആശങ്ക. വെള്ളത്തില്‍ ആരെങ്കിലും മുങ്ങിയിട്ടുണ്ടോ എന്നത് ഇനിയും നിശ്ചയമില്ല. ആംബുലന്‍സുകള്‍ വരുന്നതിന് ഇരുട്ടും റോഡിന്റെ വീതിക്കുറവും വെല്ലുവിളിയാണ്. അമ്പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായി ബോട്ടിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു. ബോട്ട് കരക്കെത്തിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്. പത്തോളം ആശുപത്രികളില്‍ പരിക്കേറ്റവരെ എത്തിച്ചു. നാല് ആശുപത്രികളിലായാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും കുട്ടികളായിരുന്നു. വിനോദസഞ്ചാരത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ചയും വേനലവധിയും കാരണം നിരവധി കുടുംബങ്ങളാണ് യാത്രക്കെത്തിയത്. ബോട്ടില്‍ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നില്ലെന്ന് പറയുന്നു.
ബോട്ടപകടം: രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി ഇരുട്ടും റോഡിന്റെ വീതിക്കുറവും
Tags: BOATMISHAP