മുംബൈ: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. മിനിമം ബാലന്‍സിനായി നിശ്ചയിച്ച തുക ഇല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുകയുമായുള്ള അന്തരം കണക്കാക്കിയായിരിക്കും പിഴ ചുമത്തുക. 75 ശതമാനത്തിന്റെ കുറവാണ് ബാലന്‍സില്‍ കാണിക്കുന്നതെങ്കില്‍ 100 രൂപയും സേവന നികുതിയും ഈടാക്കും.
അതേസമയം 50 ശതമാനമാണ് കുറവെങ്കില്‍ അമ്പതു രൂപയും നികുതിയുമാണ് ഈടാക്കുക. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പിഴ. ഗ്രാമങ്ങളില്‍ 20 മുതല്‍ 50 രൂപ വരെയും സേവന നികുതിയുമാണ് പിഴ.