X

ആര്‍ബിഐയുടെ നിര്‍ദേശം; വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍; മുന്നില്‍ എസ്.ബി.ഐ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 416 വന്‍കിട വായ്പകളാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എഴുതിത്തള്ളിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശാനുസരണം ന്ടത്തി എഴുതിത്തള്ളലില്‍ 1.76 ലക്ഷം കോടി രൂപയാണ് ബാങ്കിങ് മേഖലക്ക് നഷ്ടമായത്. കിട്ടകടങ്ങളുടെ തോതില്‍ 72 ശതമാനത്തിന്റെ വര്‍ധനവും ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ കിട്ടാകടങ്ങള്‍ എഴുതിത്തള്ളിയ കാര്യത്തിലും ഒന്നാം സ്ഥാനത്ത് തന്നെ. 100 കോടിയോ അതിലധികമോ വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയ 220 വന്‍കിടക്കാരുടെ 76,600 കോടി രൂപയുടെ വായ്പകളാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് കിട്ടാക്കടം എഴുതിത്തള്ളിയ കാര്യത്തില്‍ രണ്ടാമത്.

വിവരാവകാശം വഴി ലഭിച്ച വിവരം അനുസരിച്ച് 2014ന് ശേഷം വാണിജ്യ ബാങ്കുകള്‍ 100 കോടിയിലധികം വായ്പ എടുത്ത വന്‍കിടക്കാരുടെ കിട്ടാകടം എഴുതിത്തള്ളിയത് 2.75 ലക്ഷം കോടി രൂപയുടേതാണ്. 63 വായ്പകളിലായി കനറാ ബാങ്ക് എഴുതിത്തള്ളിയത് 27,382 കോടി രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യ 56 വന്‍കിട കിട്ടാക്കടങ്ങളിലായി 11,653.92 കോടി രൂപയും കോര്‍പറേഷന്‍ ബാങ്ക് 50 വന്‍കിടക്കാരുടെ 11,083.66 കോടി രൂപയും തള്ളി.

chandrika: