X

മിനിമം ബാലന്‍സ്: എസ്.ബി.ഐ പിഴ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴതുക വെട്ടുക്കുറച്ചു.

75 ശതമാനം വരെയാണ് പിഴത്തുക കുറച്ചത്. ഇനി മുതല്‍ മിനിമം ഇല്ലെങ്കില്‍ 15 രൂപയാണ് ഈടാക്കുക. നേരത്തെ ഇത് 50 രൂപയായിരുന്നു.

ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് യഥാക്രമം 12ഉം 10ഉം രൂപയായാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 25 കോടി ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

നേരത്തെ എട്ടു മാസം കൊണ്ട് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ 1771 കോടി രൂപ ബാങ്ക് ഈടാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

chandrika: