X

മെയ് 31നകം കെവൈസി പുതുക്കണം; അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിക്കുമെന്ന് എസ്ബിഐ

ഡല്‍ഹി: കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ മെയ് 31നുശേഷം അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. കോവിഡ് രണ്ടാം തരംഗം വീശിയടിക്കുന്ന പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് കൈവൈസി വിവരങ്ങള്‍ പുതുക്കുന്നതിന് മെയ് 31 വരെ സമയം അനുവദിച്ചതായി എസ്ബിഐ അറിയിച്ചു.

പുതിയ സാഹചര്യത്തില്‍ ശാഖകളില്‍ നേരിട്ട് എത്തേണ്ടതില്ല. ഇ-മെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ എന്നി രേഖകളില്‍ ഒന്നാണ് വേണ്ടത്.

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാനായി രേഖകളും ഫോട്ടോയും നല്‍കേണ്ടത്. കാലാകാലങ്ങളില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുകയുംവേണം. എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകള്‍ പുതുക്കുന്നതിന് ഈ മാര്‍ഗരേഖ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Test User: