X
    Categories: MoneyNews

എസ്ബിഐ വീണ്ടും ഭവനവായ്പ പലിശ കുറച്ചു

ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശ വീണ്ടും കുറച്ചു. 30 ബേസിക് പോയന്റിന്റെ വരെ കുറവാണ് വരുത്തിയത്. പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് 6.80 ശതമാനമാണ് പലിശനിരക്ക്. 30 ലക്ഷത്തിന് മുകളിലുളള വായ്പകള്‍ക്ക് പലിശനിരക്ക് കൂടും. 6.95 ശതമാനമാണ് പലിശനിരക്ക്.

നിലവില്‍ വായ്പയെടുത്തവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പലിശനിരക്കില്‍ 5 ബേസിക് പോയന്റിന്റെ അധിക ആനുകൂല്യം ലഭിക്കും. സ്ത്രീകള്‍ക്കും സമാനമായ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

 

Test User: