മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള പരിധി വെട്ടുചുരുക്കി.
ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായാണ് ചുരുക്കിയത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറച്ചത്.
എ.ടി.എം മുഖേന തട്ടിപ്പുകള്‍ കൂടുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇതുസംബന്ധിച്ച വിജ്ഞാപനം നോട്ടീസ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.