X
    Categories: indiaNews

എസ്ബിഐയില്‍ കോര്‍ ബാങ്കിങ് താളംതെറ്റി; ഓണ്‍ലൈന്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തടസം

ഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ കോര്‍ ബാങ്കിങ് താളംതെറ്റി. ഓണ്‍ലൈന്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ നിരവധി ഇടപാടുകാര്‍ക്ക് തടസം നേരിട്ടു. കണക്ടിവിറ്റി പ്രശ്‌നങ്ങളാണ് കാരണമെന്നും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

ഇന്ന് രാവിലെയാണ് കോര്‍ ബാങ്കിങ് സംവിധാനം താളംതെറ്റിയത്. അതേസമയം പിഒഎസ് മെഷീനുകള്‍, എടിഎം എന്നിവ വഴി ഇടപാടുകള്‍ നടത്തുന്നതില്‍ തടസ്സമില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു. ഇടവിട്ടുണ്ടാകുന്ന കണക്ടിവിറ്റി പ്രശ്‌നമാണ് കോര്‍ബാങ്കിങ് സംവിധാനത്തെ ബാധിച്ചത്. ഇതുമൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. എടിഎം, പിഒഎസ് മെഷീന്‍ ഒഴികെയുളള എല്ലായിടത്തും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിച്ച എസ്ബിഐ മണിക്കൂറുകള്‍ക്കകം സേവനം സാധാരണനിലയില്‍ ആകുമെന്നും അറിയിച്ചു.

യോനോ ആപ്പ് വഴി പോലും ഇടപാടുകള്‍ നടത്താന്‍ സാധിച്ചില്ല. യോനോ ആപ്പിലെ ചില സാങ്കേതിക പ്രശ്്‌നങ്ങള്‍ പരിഹരിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ ഞായറാഴ്ചയും ചൊവ്വാഴ്ചയും ചില മണിക്കൂറുകളില്‍ സര്‍വീസ് ലഭ്യമാകില്ലെന്ന് എസ്ബിഐ കഴിഞ്ഞ ആഴ്ച അറിയിച്ചിട്ടുണ്ട്.

Test User: