ഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക്ബുക്ക് ചാര്‍ജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.
എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്‌സ് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 15 രൂപയും ജി.എസ്.ടിയും നല്‍കണം.
10 പേജുള്ള ചെക്ക്ബുക്കാണ് എസ്.ബി.ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നല്‍കണം.