X
    Categories: Culture

എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: എസ്ബിടി-എസ്ബിഐ ബാങ്കുകളുടെ ലയനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അഞ്ച് ബാങ്കുകള്‍ ഇതോടെ എസ്ബിഐയില്‍ ലയിക്കും. എസ്ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര് എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുക. ആഗോളതലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ലയനം.

അസോസിയേറ്റഡ് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. 2008ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാ്ങ്ക് ഓഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലഭിച്ചിരുന്നു. ഇതിനു ശേഷം നടക്കുന്ന ലയനത്തിനാണ് ഇപ്പോള്‍ കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. ബാങ്കുകളുടെ ലയനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. ബോര്‍ഡുകള്‍ നല്‍കിയ ശുപാര്‍ശകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും അംഗീകാരം നല്‍കുകയുമായിരുന്നു എന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.  ലയനം യാഥാര്‍ഥ്യമായാല്‍ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയായി ഉയരും. കൂടാതെ ശാഖകള്‍ 22500 ഉം എടിഎമ്മുകള്‍ 58,000 ഉണ്ടാകും. കൂടാതെ ഇടപാടുകാരുടെ എണ്ണം 50 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. ലയനത്തിനെതിരെ കേരളത്തിലടക്കം ബാങ്ക് ജീവനക്കാരിലെ ഒരു പക്ഷം എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

chandrika: