ചെന്നൈ: രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്ന ഫാസിസത്തിനെതിരെ പ്രതിപക്ഷകക്ഷികളുടെ ഐക്യം അനിവാര്യമാണെന്ന് സയ്യിദ് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ എല്ലാം ഭീഷണി നേരിടുന്നു. നിരവധി നിരപരാധികള്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റത്തിന് മുസ്ലിം ലീഗ് മുന്‍കയ്യെടുക്കും. ഡി.എം.കെ പോലുള്ള കക്ഷികളുടെ പങ്കാളിത്തം ഇതില്‍ അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.