വെറുപ്പ് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുന്ന അസുരകാലത്ത് ഒന്നിക്കലിന്റെയും യോജിപ്പിന്റെയും ഏറ്റവും മനോഹരമായ ശബ്ദമാണ് മുസ്ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയം. ഭരണകർത്താക്കൾ തന്നെ വിഭാഗീയതയുടെയും വർഗീയതയുടെയും സന്ദേശവാഹകരാകുന്ന ആപത്ഘട്ടത്തിൽ മുസ്ലിംലീഗ് മാനവീകതയും മതസൗഹാർദ്ദവുംകൊïാണ് പ്രതിരോധമൊരുക്കുന്നത്. അപരമത വിദ്വേഷം കൊïും വർഗീയ ചിന്തകൾകൊïും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ സൃഷ്ടിക്കുന്ന മുറിവുകളിൽ സ്നേഹത്തിന്റെ മരുന്നു പുരട്ടി സുഖപ്പെടുത്തുന്നു.
മുസ്ലിംലീഗിന്റെ ഏഴരപതിറ്റാï് കാലമെന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലുകളിൽ ജീവച്ഛവമായിക്കിടന്ന ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെയും അഭിമാന ബോധത്തോടെ രാജ്യത്ത് കഴിയാൻ നടത്തിയ പോരാട്ടത്തിന്റെയും കാലഘട്ടമാണ്. ഈ ഘട്ടങ്ങളിലെല്ലാം രാജ്യത്തിന്റെ പുരോഗതിക്കും മുന്നേറ്റത്തിനും ചാലകശക്തിയാവാൻ മുസ്ലിംലീഗിനായി. പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലിംകളുടെ വിഷയങ്ങളിൽ ഹരിത രാഷ്ട്രീയ പ്രസ്ഥാനം കാര്യക്ഷമമായി ഇടപെട്ടു.
നൂറ്റാïുകൾ സാമ്രാജ്യത്വ ശക്തികളുടെ അധികാരത്തിന് കീഴിൽ നീറിയെരിഞ്ഞു കിടന്ന മുസ്ലിം ജനതയെ കൈപ്പിടിച്ചുയർത്തി അധികാര കേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കാൻ സാധിച്ച അഭിമാനകരമായ എഴുപത്തിയഞ്ച് വർഷങ്ങളാണ് കടന്നുപോയത്. സ്വാതന്ത്ര്യത്തിന് ശേഷം ഭാരതം ഇന്ത്യയെന്നും പാകിസ്ഥാനെന്നും ഇരു രാഷ്ട്രങ്ങളായി മാറിയപ്പോൾ അനാഥരായിപ്പോയ ഇന്ത്യൻ മുസ്ലിംകളെ സനാഥരാക്കി ഈ പ്രസ്ഥാനം.
1948 മാർച്ച് 10 എന്നത് മുസ്ലിംലീഗിന്റെ രൂപീകരണ തിയ്യതി മാത്രമല്ല, അഭിമാന ബോധത്തോടെയും അസ്ഥിത്വം മുറുകെപ്പിടിച്ചും സ്വരാജ്യത്ത് ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ നാന്ദി കുറിക്കലും കൂടിയായിരുന്നു. മുസ്ലിംലീഗിന്റെ രൂപീകരണത്തിലൂടെ ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകൾക്ക് സംഘടിക്കാൻ ഒരു പൊതു പ്ലാറ്റ്ഫോം ഒരുങ്ങുകയായിരുന്നു. രാഷ്ട്ര താൽപര്യങ്ങളോടൊപ്പം ചേർന്നു നിന്ന് തന്നെ മുസ്ലിം ജനതയെ പുരോഗതിയിലേക്ക് നയിക്കാൻ സംഘടനക്ക് കഴിഞ്ഞു. അതിനായി നേതാക്കളും പ്രവർത്തകരും കഠിനാധ്വാനം ചെയ്തു. മുസ്ലിംകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നേടിയെടുക്കാൻ നേതാക്കൾ ഭരണഘടനാ നിർമാണ സഭയിൽ വാഗ്വാദം നടത്തി. അത് നിലനിർത്താൻ ജനപ്രതിനിധി സഭകളിൽ ശബ്ദിച്ചുകൊïേയിരിക്കുന്നു. മുസ്ലിംലീഗ് പ്രതിനിധിയില്ലാത്ത ഒരു പാർലമെന്റ് പോലും സ്വതന്ത്ര്യ ഇന്ത്യയിലുïായില്ലെന്നത് സാമാന്യ ജനം മുസ്ലിംലീഗിന് നൽകിയ അംഗീകാരം കൂടിയാണ്.
പിറന്നനാട്ടിൽ സൈ്വര്യമായി ജീവിക്കാനുള്ള പോരാട്ടം സ്വാതന്ത്യത്തോടെ അവസാനിപ്പിക്കാൻ മുസ്ലിംകൾക്കായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയിലും അവകാശങ്ങൾക്കായി അവർ സമരരംഗത്തിറങ്ങി. ഓരോ സമയത്തും തലപൊക്കിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും മുസ്ലിംലീഗ് ജനാധിപത്യപരമായും നിയമപരമായും നേരിട്ടു. സമാധാനപൂർണ്ണമായ ജീവിതം തടസ്സപ്പെടുത്താൻ വർഗീയ വാദികൾ ശ്രമിച്ചുകൊണ്ട്. യിരുന്നു. അതിനുള്ള ഉദാഹരണങ്ങളായിരുന്നു 1991 ൽ ബാബരി ധ്വംസനവും വിവിധ കാലയളവുകളിൽ ഭരണകൂടങ്ങളുടെ ഒത്താശയോടെ മുസ്ലിംകളെ ഉന്മൂലനം ചെയ്യാൻ നടന്ന പ്രവർത്തനങ്ങളും. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയെല്ലാം മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇല്ലാതാക്കിക്കൊïിരുന്നു. വെറുപ്പിന്റെ കൂരമ്പുകൾ മുസ്ലിംകൾക്ക് നേരെ നിരന്തരം എയ്തപ്പോഴും രാജ്യനന്മ ലക്ഷ്യം വെച്ച് ഭരണാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനയായി തന്നെ മുസ്ലിംലീഗ് നിലകൊïു. വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ അനേകം സംഘടനകൾ രംഗത്തെത്തിയെങ്കിലും അവക്കെല്ലാം അല്പായുസ്സ് മാത്രമായിരുന്നു ഉïായിരുന്നത്.
രാജ്യത്ത് മുസ്ലിംകളെ സംബന്ധിക്കുന്ന കോടതി ഇടപെടലുകളിലും നിയമങ്ങളിലുമെല്ലാം മുസ്ലിംലീഗിന്റെ കൃത്യമായ ഇടപെടലുകളുïായിരുന്നു. മുസ്ലിം വ്യക്തി നിയമം, മുത്ത്വലാഖ്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവയിലെല്ലാം മുസ്ലിംലീഗ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. ഫാസിസ്റ്റ് ഭരണകൂടം പൗരത്വ നിയമം ഭേദഗതി ചെയ്ത് മുസ്ലിംകളെ രïാംകിട പൗരന്മാരാക്കാനുള്ള ശ്രമം നടത്തിയപ്പോൾ ആദ്യമായി കോടതിയെ സമീപിച്ചും പാർട്ടി അതിന്റെ നിയോഗം നിർവഹിച്ചു. മുസ്ലിംലീഗിന്റെ കേസ് പ്രധാനമായി പരിഗണിക്കുമെന്ന സുപ്രീം കോടതിയുടെ വാക്കുകൾ മുസ്ലിംലീഗിന് ലഭിച്ചുകൊïിരിക്കുന്ന അംഗീകാരങ്ങളിലൊന്നാണ്. നീതി ന്യായ സംവിധാനത്തിൽ കൃത്യമായ ഇടപെടലുകൾക്ക് പുറമെ മുസ്ലിംലീഗ് തെരുവുകൾ ജനാധിപത്യ സമരങ്ങളുടെ വേദികളാക്കുകയും ജനപ്രതിനിധി സഭകൾ പ്രക്ഷുബ്ദമാക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന് മുസ്ലിംലീഗ് സ്വയം അവകാശപ്പെടുകയല്ല, പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെകൊï് പോലും അംഗീകരിപ്പിക്കുകയാണ്.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സച്ഛാർ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2006 ൽ സമർപ്പിച്ച റിപ്പോർട്ട് മുസ്ലിം ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന്റെ ജീവിത നിലവാരത്തേക്കാൾ വളരെ താഴെയാണ് മുസ്ലിംകളുടെ സ്ഥിതിയെന്നായിരുന്നു റിപ്പോർട്ട്. അതിനെ മറികടക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മുസ്ലിംകൾക്ക് ഇനിയും സാധിച്ചിട്ടില്ല. എന്നാൽ ലീഗിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ കുറെ കൂടി മെച്ചപ്പെട്ട സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിയാണ് സമുദായം കൈവരിച്ചത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലേക്കെത്താൻ കേരള മുസ്ലിംകൾക്ക് സാധിച്ചു. അതിന് മുസ്ലിംലീഗ് ഭരണകർത്താക്കൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ കഴിവും പ്രാപ്തിയുമുള്ള നിരവധിയായ നേതാക്കളെയും മുസ്ലിംലീഗ് കാലാകാലങ്ങളിൽ സൃഷ്ടിച്ചു. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ബാഫഖി തങ്ങൾ, സീതി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സി.എച്ച്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ അഹമ്മദ് സാഹിബ്, ഹൈദരലി ശിഹാബ് തങ്ങൾ… പോലുള്ളവർ. ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്താൻ പോന്ന വലിയ നേതാക്കൾ പാർട്ടിയിൽ നിന്നും ഉയർന്നുവന്നു.
ഭരണഘടന നിർമാണ സഭയിൽ അംഗമായി ഖാഇദേമില്ലത്ത്. ബാഫഖി തങ്ങളും സീതി സാഹിബും പൂക്കോയ തങ്ങളും മുസ്ലിംലീഗിനെ കേരളത്തിലെ വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റി. വിശ്വപൗരൻ ഇ. അഹമ്മദിലൂടെ മുസ്ലിംലീഗ് കേന്ദ്ര മന്ത്രിസഭയുടെയും ഭാഗമായി. രാഷ്ട്രത്തിന്റെ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്യരാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ കുടുങ്ങിപ്പോയ അനേകം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്കെത്തിക്കുന്
സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിൽ മുസ്ലിംലീഗ് നേതാക്കൾ കാണിച്ച ഉത്തരവാദിത്വവും തുല്യതയില്ലാത്തതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും പ്രചാരകൻ ഓരോ പ്രതിസന്ധി ഘട്ടത്തിലും മുസ്ലിംലീഗിനെയും മുസ്ലിം സമുദായത്തെയും മുന്നിൽ നിന്നും നയിച്ചു. അവർക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകി. ബാബരി മസ്ജിദ് ഹിന്ദുത്വവാദികൾ തകർത്ത വേളയിലും മറ്റനേകം ദുഷ്‌കരമായ സാഹചര്യത്തിലും അദ്ദേഹം സമാധാനത്തിനായി നിലകൊïു. മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച പാതയിൽ ഹൈദരലി തങ്ങളും സസൂക്ഷ്മം മുന്നോട്ടുപോയി.
ഒരുമയുടെ പാഠങ്ങൾ പകർന്ന് നൽകുന്നതിന് മുസ്ലിംലീഗ് ഇപ്പോളും നടത്തികൊïിരിക്കുന്ന സൗഹൃദ സംഗമങ്ങൾ ജനങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ ചെറുത്തുനിൽപ്പാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും സംഗമങ്ങൾ വലിയ വിജയമായിത്തീരുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വിഭാഗീയ ആശയങ്ങൾ കൊï് രാഷ്ട്രീയത്തേര് തെളിക്കുന്നവരെ നിശ്ശബ്ദരാക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് കഴിയും. മതാന്ധതയെന്ന വ്യാധിക്കെതിരെ സ്നേഹത്തിന്റെ മറുമരുന്ന് പുരട്ടി മുസ്ലിംലീഗ് ഇനിയും മുന്നോട്ട് പോകും.
ഏഴര പതിറ്റാണ്ടിന്റെ അഭിമാനം- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
Tags: 75 th yearIUML
Related Post