X

യുവജനയാത്ര; കണ്ണിനു പരിക്കേറ്റ മുഹമ്മദ് അലിയുടെ വീടിന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപന ദിവസം കണ്ണിനു പരിക്ക് പറ്റിയ മുഹമ്മദ് അലി എന്ന ചെറിയാപ്പുവിനു വീട് വെച്ചുകൊടുക്കുന്നതിന്റെ ഭാഗമായി നടന്ന തറക്കല്ലിടല്‍ കര്‍മം യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ. ഫിറോസ്, കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ പ്രൊ ആബിദ് ഹുസ്സൈന്‍ തങ്ങള്‍ തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നടന്ന യുവജന യാത്രയുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വാഹനത്തിനു നേരെ കല്ലേറ് നടന്ന കല്ലേറിലാണ് മുഹമ്മദ് അലി പരിക്കേറ്റത്. രാത്രി വൈകി പള്ളിപ്പുറം സി.ആര്‍.പി ക്യാമ്പിന് സമീപത്ത് വെച്ചാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമമുണ്ടായത്. കല്ലേറില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. കണ്ണിനു ഗുരുതരമായി പരുക്കേറ്റ വളാഞ്ചേരി സ്വദേശി മുഹമ്മദ് അലിയെ ഉടനെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

chandrika: