കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ല. രണ്ട് മന്ത്രിമാര്‍ക്കെതിരെയും സി.പി.എം സംസ്ഥാന to സെക്രട്ടറിക്ക് നേരെയും അഴിമതി ആരോപണം ഉയര്‍ന്നിട്ട് നാളിത്വരെ യാതൊരു തലത്തിലുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിനകം വിജിലന്‍സില്‍ രണ്ട് പരാതി നല്‍കിയിട്ടും അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അപ്പോഴാണ് സി.പി.എം എം.എല്‍.എ നല്‍കിയ പരാതിയില്‍ ധൃതി പിടിച്ച് കേസെടുത്തിരിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. യൂത്ത് ലീഗ് നടത്തുന്ന സമര പോരാട്ടങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നത് വ്യമോഹമാണ്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം ഉന്നയിക്കപ്പെട്ട അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എതിര്‍ ശബ്ദങ്ങളെ കേസെടുത്ത് ഇല്ലാതാക്കുന്ന മോദിയുടെ ഫാസിസ്റ്റ് ശൈലിയാണ് പിണറായി വിജയനും പിന്തുടരുന്നത് എന്നത് ഇതോടെ വ്യക്തമായിരിക്കയാണ്.
പി.കെ ഫിറോസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് നാളെ (ഞായറാഴ്ച) പഞ്ചായത്ത് / മുനിസിപ്പല്‍ തലത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പങ്കെടുത്തു.