X

രാജ്യത്തെ ആദ്യ മുസ്ലീം വനിതാ പൈലറ്റായി സയേദ സല്‍വ

മുസ്ലീം മതത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ വനിതാ പൈലറ്റായി ഹൈദരാബാദ് സ്വദേശിനി സയേദ സല്‍വ. പത്ത് വര്‍ഷം മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പൈലറ്റാകണമെന്ന തന്റെ ആഗ്രഹം സയേദ ഉറക്കെ പറയുന്നത്. പിതാവിന് ബേക്കറി ബിസിനസ് ആണെങ്കിലും ദൃഢനിശ്ചയം ഉണ്ടെങ്കില്‍ ഒരാള്‍ക്ക് എന്തും നേടാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.

കൊമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ നാല് മുസ്ലീം വനിതകളാണ് രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ളത്. അതില്‍ ഏവിയേഷന്‍ മേഖലയിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് സയേദ സല്‍വ ഫാത്തി. ന്യൂസിലാന്‍ഡില്‍ നിന്നുെ മള്‍ട്ടി-എഞ്ചിനിന്‍ പരിശീലനവും ബഹ്‌റൈനില്‍ നിന്നും ടൈപ്പ് റേറ്റിങ് പരിശീലനവും പൂർ‌ത്തിയാക്കിയ സയേദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് (ജിഡിസിഎ) എയര്‍ബസ് 320 പറത്തുന്നതിനുള്ള അനുമതിയും നേടിയിരിക്കുകയാണ്.

webdesk14: