കൊച്ചി: പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ പതിനേഴുകാരന്‍ ഫുട്‌ബോളര്‍ സയീന്‍ ബിന്‍ വലീദ് അടുത്ത ഐസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനായി ബൂട്ടുകെട്ടും. കോഴിക്കോട് സ്വദേശിയായ സയീദ് യുഎഇയില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമാണ്. അടുത്ത സീസണില്‍ ടീമിനെ കൂടുതല്‍ കരുത്തരാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തുന്ന ടാലന്റ് സെര്‍ച്ചിങിലാണ് സയീദ് ബിന്‍ വലീദിനും അവസരം ലഭിച്ചത്. കൂടുതല്‍ യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയുള്ള പരീക്ഷണമായിരിക്കും പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റേത്.
മധ്യനിരയിലും വിങിലും കളിക്കുന്ന സയീദ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് മിഡ്ഫീല്‍ഡില്‍ ഒരു മികച്ച പങ്കാളി ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയുടെ അണ്ടര്‍17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാമ്പില്‍ ഉള്‍പ്പെട്ടിരുന്ന താരം അബുദാബി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌കൂളില്‍ നിന്നാണ് കളി പഠിച്ചത്. അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് വേണ്ടിയും അല്‍ ജസീറ എഫ്‌സി ജേഴ്‌സിയിലും പന്തു തട്ടി. ദു ലാലിഗ എച്ച്പിസി അണ്ടര്‍18 ടീമിലും യുഎഇയില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്